/sathyam/media/media_files/DvVoE7T7lwFjDjjTuFXl.jpg)
ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടി തൃഷയോട് മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍.പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു.
മന്‍സൂര്‍ അലി ഖാന്‍ ക്ഷമാപണം നടത്തിയത് കത്തിലൂടെയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോള്‍ വാര്‍ത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.
സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതില്‍ താന്‍ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ മോശം പരാമര്‍ശം നടത്തിയത്.
തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്. തനിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷഭാഷയില്‍ തൃഷ പ്രതികരിച്ചിരുന്നു.
തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.