കെ ആംസ്ട്രോങ്ങിന്റെ കൊലപാതകം: തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന് പങ്കുണ്ടെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ബിഎസ്പി

നാഗേന്ദ്രനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സെല്‍വപെരുന്തഗൈയെ ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ലെന്നാണ് ജയശങ്കറിന്റെ മൊഴി.

New Update
K Armstrong

ഡല്‍ഹി:  ബിഎസ്പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി തമിഴ്‌നാട് ഘടകം ജനറല്‍ സെക്രട്ടറി കെ ജയശങ്കര്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

Advertisment

ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് അംഗം അശ്വത്ഥാമന്‍, പിതാവ് നാഗേന്ദ്രന്‍ എന്നിവരുള്‍പ്പെടെ 16 പേരെ ഗ്രേറ്റര്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാഗേന്ദ്രനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സെല്‍വപെരുന്തഗൈയെ ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ലെന്നാണ് ജയശങ്കറിന്റെ മൊഴി.

സെല്‍വപെരുന്തഗൈക്ക് കൊലപാതകത്തെക്കുറിച്ച് പൂര്‍ണ്ണമായി അറിയാമായിരുന്നുവെന്നും തന്റെ രാഷ്ട്രീയ നിലപാട് കാരണം അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണെന്നും ജയശങ്കര്‍ ആരോപിച്ചു. സെല്‍വപെരുന്തഗയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment