ചെന്നൈ: ഹിമാചൽപ്രദേശിൽ വച്ച് കാണാതായ മകനെ കണ്ട് പിടിച്ച് നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് ചെന്നൈ മുൻ മേയർ സൈദായ് ദുരൈസാമി.
ഇയാളുടെ മകൻ വെട്രി ദുരൈസാമി (45) നെ ഞായറാഴ്ച ഹിമാചലിലെ കിന്നാവൂർ ജില്ലയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് കാണാതായത്. കാസയിൽ നിന്ന് ഷിംലയിലേക്ക് പോകുന്നതിനിടെ സത്ലജ് നദിയിലേയ്ക്ക് കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്.
വാഹനത്തിന്റെ ഡ്രൈവർ അപകട സ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് വിനോദ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. വെട്രി ഉൾപ്പെടെ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ് എന്ന് പേലീസ് അറിയിച്ചു.