ചെന്നൈ: തമിഴ്നാട്ടിലെ ജനങ്ങൾക്ക് പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. പൊങ്കല്‍ സമ്മാനമായി ഇക്കുറി സൗജന്യ അരിക്കും പഞ്ചസാരയ്ക്കുമൊപ്പം ആയിരം രൂപയും നല്‍കും.
സ്ത്രീകള്‍ക്ക് പ്രതിമാസം നല്‍കിവരാറുള്ള ആയിരം രൂപ പ്രതിമാസ ധനസഹായം പൊങ്കലിനു മുന്നോടിയായി ജനുവരി 10-ന് തന്നെ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സാധരണ എല്ലാ മാസവും 15-ഓടെയാണ് തുക അക്കൗണ്ടിലെത്തുക.
നിര്‍ദ്ധനനര്‍ക്ക് സൗജന്യ സാരിയും മുണ്ടും പൊങ്കല്‍ കിറ്റുകളില്‍ വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍-കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നികുതിദായകര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വെള്ള കാര്‍ഡുഡമകള്‍ എന്നിവര്‍ക്ക് പൊങ്കല്‍ കിറ്റിനൊപ്പം പണം ലഭിക്കില്ല.