New Update
/sathyam/media/media_files/VmMC9UHq1FMcD9kbIjIq.jpg)
ചെന്നൈ: മകനും യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
Advertisment
മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് ഡി.എം.കെ പ്രവർത്തകർക്കുള്ള പൊങ്കൽ ആശംസാ സന്ദേശത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.
തനിക്ക് ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളുണ്ടെന്നാണ് എതിരാളികൾ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയുടെ കാര്യം ഉയർത്തിയത്.
ഡി.എം.കെ യുവജന സമ്മേളനത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണിതെല്ലാം. എതിരാളികളുടെ ഇത്തരം നീക്കങ്ങളിൽ ജാഗ്രത വേണം -സ്റ്റാലിൻ പറഞ്ഞു.