തമിഴകത്ത് ബിജെപിയെ കരതൊടീക്കാതെ ഇന്ത്യ സഖ്യത്തിന്റെ മിന്നും ജയം; തിരിച്ചടിച്ചാല്‍ അത് താങ്ങാനാവില്ലെന്ന് വീണ്ടും ബിജെപിയെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

New Update
amit shah mk stalin

ചെന്നൈ: തമിഴകത്ത് ബിജെപിയെ കരതൊടീക്കാതെ എം കെ സ്റ്റാലിന്റെ പടയോട്ടമാണ് ഇന്ത്യ സഖ്യത്തിന്റെ ജയത്തോടെ ഇന്ന് കണ്ടത്. ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയുമെല്ലാം ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്‌നാട്ടില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.

Advertisment

കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ച കെ അണ്ണാമലൈ ഒരു തവണ പോലും മുന്നിലെത്തിയില്ല. ബിജെപി തമിഴ്‌നാട്ടില്‍ കരുത്ത് കൂട്ടാന്‍ തുടങ്ങിയ സമയത്ത് സ്റ്റാലിന്‍ തിരിച്ചടിച്ചത് കലൈഞ്ജര്‍ കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചാണ്.

താന്‍ തിരിച്ചടിച്ചാല്‍ അത് താങ്ങാനാവില്ലെന്ന് കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട്, ആ വാക്കുകൾ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. ഈ വാക്കുകള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

Advertisment