ഡൽഹി; 2,000 ഏക്കറിൽ പ്രതിവർഷം 3 കോടി യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനുള്ള പദ്ധതി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു.
പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം ഹൊസൂരിൽ 2,000 ഏക്കറിൽ നിര്‍മ്മിക്കുമെന്ന് എംകെ സ്റ്റാലിൻ നിയമസഭയെ അറിയിച്ചു.
ഹൊസൂരിലും പരിസരത്തും നിരവധി ഉൽപ്പാദന, വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും ഉത്തേജനം നൽകാനാണ് തീരുമാനം.- തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ പറഞ്ഞു,
ഹൊസൂരിലെ പുതിയ വിമാനത്താവളത്തിൻ്റെ പ്രഖ്യാപനം ഈ മേഖലയുടെ ഒരു വലിയ മുന്നേറ്റമാണ്. ഈ പദ്ധതി കണക്റ്റിവിറ്റി വളരെയധികം വർദ്ധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.-ആർ ബി രാജ പറഞ്ഞു