ചെന്നൈ: തമിഴ്‌നാട്ടിലെ 11 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). തിരച്ചില്‍ തുടരുകയാണ്. ഐസിസ് ഭീകരവാദം, തീവ്രവാദ ഫണ്ടിംഗ്, റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ഹൈദരാബാദിലെ സൈദാബാദിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ ദേശീയ അന്വേഷണ ഏജന്‍സി ഞായറാഴ്ച വന്‍ തിരച്ചില്‍ നടത്തിയിരുന്നു.
അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിലെ അംഗമെന്ന് സംശയിക്കുന്ന റിസ്വാന്‍ അലി അടുത്തിടെ അറസ്റ്റിലായതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. സ്ഫോടക വസ്തുക്കളില്‍ പ്രാവീണ്യം നേടിയ ആളാണ് റിസ്വാന്‍ അലി.
ഡല്‍ഹി സ്വദേശിയായ റിസ്വാനെ ഓഗസ്റ്റ് 9 ന് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ പിടികൂടിയിരുന്നു. നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. റിസ്വാനെ ചോദ്യം ചെയ്തതിന് ശേഷമാണ് ശംഖേശ്വര് ബസാറിലെ ഗ്രീന്‍ വ്യൂ അപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ താന്‍ ഹൈദരാബാദില്‍ ഒരു തുണി വ്യാപാരിയുടെ മറവില്‍ ആറ് മാസത്തോളമായി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു.