New Update
/sathyam/media/media_files/SpG31BeWi4kOEqiTB96I.jpeg)
ചെന്നൈ: ഫിസിയോതെറാപ്പി വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ട ദുഃഖത്തിലാണ് വിദ്യാർഥിയുടെ ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
Advertisment
ചെന്നൈ ജെജെ നഗറിലെ മുനുസ്വാമിയുടെ മകൻ ധനുഷ്കുമാറാണ് (23) മരിച്ചത്. തിരുനെൽവേലിയിലെ മെഡിക്കൽ കോളേജിൽ ഫിസിയോതെറാപ്പി മൂന്നാംവർഷ വിദ്യാർഥിയാണ് ധനുഷ്.
ഓൺലൈൻ റമ്മി കളി ഇയാളുടെ ശീലമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us