/sathyam/media/media_files/veyTqzNNQOtypGBuHaNb.jpg)
ചെന്നൈ: വിക്രവണ്ടി അസംബ്ലി മണ്ഡലത്തിലേക്ക് ജൂലൈ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
പാര്‍ട്ടിക്ക് 'മുകളില്‍' നിന്ന് അത്തരം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയും ബിജെപിയും പ്രോക്സി യുദ്ധം ചെയ്യുകയാണെന്നും ചിദംബരം ആരോപിച്ചു.
വിക്രവണ്ടി ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ (പിഎംകെ) തിരഞ്ഞെടുപ്പ് സാധ്യതകള്‍ സുഗമമാക്കുന്നതിന് 'മുകളില്‍' നിന്ന് നിര്‍ദ്ദേശം ലഭിച്ചതിന്റെ വ്യക്തമായ തെളിവാണ്. ചിദംബരം ട്വീറ്റ് ചെയ്തു.
ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഉജ്ജ്വല വിജയം ഇന്ത്യാ മുന്നണി് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിക്രവണ്ടി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് എഐഎഡിഎംകെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഭരണകക്ഷിയായ ഡിഎംകെ 'അക്രമം' അഴിച്ചുവിടുമെന്നും ആളുകളെ 'സ്വതന്ത്രമായി' വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു.