ചെന്നൈ: തൊണ്ടിയാർപേട്ടയിലെ ഇന്ത്യൻ ഓയിൽ പമ്പിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. ഒരാൾക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമല്ല.
എഥനോൾ സംഭരണ ടാങ്കിൽ അറ്റകുറ്റപണികൾ നടത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.