ചെന്നൈയില്‍ മലയാളി യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി സുഹൃത്ത്; മൃതദേഹത്തിന്റെ ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടു

New Update
policeee.jpg

ചെന്നൈ: ചെന്നൈയില്‍ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സുഹൃത്ത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു.

Advertisment

കൊല്ലം തെന്മല സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. 20 വയസായിരുന്നു. സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖിനെ (20) പൊലീസ് അറസ്റ്റു ചെയ്തു.

പോക്‌സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പകമൂലമാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 

ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആഷിഖ് ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പടുത്തിയത്. ഇരുവരും മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ നാലുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പോക്‌സോ കേസില്‍ ആഷിഖ് അറസ്റ്റിലായി.

ഈ പക മനസില്‍ സൂക്ഷിച്ചാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

Advertisment