New Update
/sathyam/media/media_files/6CLKrXYaPrafIuFl18Va.jpg)
ചെന്നൈ: പൊലീസ് സംരക്ഷണം നേടാൻ സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറി പെരി സെന്തിൽ, മകൻ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്‌തത്.
Advertisment
കഴിഞ്ഞ 23നാണ് ഉളുന്തൂർപെട്ട് കേശവൻ നഗറിലെ സെന്തിലിന്റെ വീടിനു നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായത്.
സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതിയിട്ടത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഒളിവിൽപോയ രാജീവ് ഗാന്ധിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.