/sathyam/media/media_files/HemK19JLhy5Sev3Jcw6z.jpg)
ചെന്നൈ: മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനിൽ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിൻറെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി.
പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക് പറഞ്ഞു. വിഷയം സെൻസെഷനലൈസ് ചെയ്യാൻ താല്പര്യമില്ലെന്നും രാധിക പറഞ്ഞു.
മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റിൽ പുരുഷൻമാർ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങൾ കണ്ട് ചിരിക്കുന്നുവെന്നുമാണ് രാധികാ ശരത് കുമാർ വെളിപ്പെടുത്തിയത്.
വാർത്ത കണ്ടയുടൻ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. രാധികയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
അതേസമയം, മലയാള സിനിമയിൽ 28 പേരിൽ നിന്ന് തനിക്ക് മോശമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തലുമായി നടി ചാർമിള രംഗത്തെത്തി.
സംവിധായകൻ ഹരിഹരൻ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്.