Advertisment

തമിഴ്‌നാട് ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തി, സൈന്യത്തിന് കൈമാറി

റോക്കറ്റ് ലോഞ്ചറിന്റെ ഉത്ഭവത്തെക്കുറിച്ചും അത് നദിക്കരയില്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

New Update
Rocket launcher found near Tamil Nadu temple

ചെന്നൈ: തമിഴ്നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തി. കാവേരി നദിയുടെ തീരത്ത് നിന്നാണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. കണ്ടെത്തിയ ലോഹവസ്തു പൊലീസ് സൈന്യത്തിന് കൈമാറി.

Advertisment

ബുധനാഴ്ച വൈകുന്നേരം അണ്ടനല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ നദിയുടെ തീരത്തേക്ക് പോയപ്പോള്‍ റോക്കറ്റ് ലോഞ്ചറിനോട് സാമ്യമുള്ള ഇളം നീലയും കറുപ്പും നിറത്തിലുള്ള ലോഹ വസ്തു കണ്ടെത്തുകയായിരുന്നു.

അവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് 117 ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയന് ഈ വസ്തു കൈമാറുകയും ചെയ്തു.

റോക്കറ്റ് ലോഞ്ചറിന്റെ ഉത്ഭവത്തെക്കുറിച്ചും അത് നദിക്കരയില്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Advertisment