ചെന്നൈ : 'സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുക' എന്ന പരാമർശത്തിന്‍മേലുള്ള കേസില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ചൊവ്വാഴ്‌ച ബെംഗളൂരു കോടതിയിൽ ഹാജരായേക്കും.
സാമൂഹിക പ്രവർത്തകനായ പരമേഷ് നൽകിയ ഹർജിയിന്‍മേലാണ് കോടതി ഉദയനിധിക്ക് നോട്ടീസ് അയച്ചത്. തിങ്കളാഴ്‌ച രാത്രിയാണ് ഉദയനിധി ബെംഗളൂരുവിലേക്ക് പോയത്.
2023 സെപ്റ്റംബറിൽ ഒരു സമ്മേളനത്തിൽ സനാതന ധർമ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി പറഞ്ഞിരുന്നു. ഈ പ്രസ്‌താവനയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.