Advertisment

ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് 1.89 കോടിയുടെ ആഭരണങ്ങളും 15 ലക്ഷം രൂപയും പിടിച്ചെടുത്ത് സതാര്‍ക്ക് റെയില്‍വേ പോലീസ്

തെരച്ചിലില്‍ ലക്ഷ്മണന്റെ കയ്യിലുണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 1.89 കോടി രൂപ വിലമതിക്കുന്ന 2796 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും 15 ലക്ഷം രൂപയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

New Update
jewellery

ചെന്നൈ: ട്രെയിന്‍ യാത്രക്കാരനില്‍ നിന്ന് 1.89 കോടിയുടെ ആഭരണങ്ങളും 15 ലക്ഷം രൂപയും പിടിച്ചെടുത്ത് ആര്‍പിഎഫ്. ബുധനാഴ്ച തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. യാത്രക്കാരനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. 

Advertisment

അനധികൃത വസ്തുക്കള്‍ കടത്തുന്നതിനും മോഷണത്തിനുമെതിരെ 'ഓപ്പറേഷന്‍ സതാര്‍ക്ക്' എന്ന പേരില്‍ പതിവ് പരിശോധനകള്‍ നടത്തുന്ന ആര്‍പിഎഫ് സംഘമാണ് ചെന്നൈ എഗ്മോര്‍-മംഗലാപുരം എക്സ്പ്രസില്‍ നിന്നും ഒരാളെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തത്.

ചെന്നൈ എഗ്മോറില്‍ നിന്ന് ട്രിച്ചിയിലേക്ക് ട്രെയിനില്‍ പോവുകയായിരുന്ന ആര്‍ ലക്ഷ്മണനാണ് പിടിയിലായത്.

തെരച്ചിലില്‍ ലക്ഷ്മണന്റെ കയ്യിലുണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 1.89 കോടി രൂപ വിലമതിക്കുന്ന 2796 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും 15 ലക്ഷം രൂപയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആഭരണങ്ങള്‍ മധുരയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകുന്നത് ലക്ഷ്മണനാണെന്ന് വ്യക്തമായി. പിടിച്ചെടുത്ത സാധനങ്ങള്‍ക്കൊപ്പം കൂടുതല്‍ അന്വേഷണത്തിനായി ലക്ഷ്മണനെ ആദായനികുതി വകുപ്പിന് കൈമാറി.

Advertisment