New Update
/sathyam/media/media_files/jxKTz9RUbRGKwVxSa0Yk.jpg)
ചെന്നൈ: നാഗപട്ടണം എംപിയും തമിഴ്നാട് സിപിഐ നേതാവുമായ എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
Advertisment
നാഗപട്ടണം ലോക്സഭാ മണ്ഡലത്തിൽ നിന്നു നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഇത്തവണ മത്സരിച്ചില്ല.