New Update
/sathyam/media/post_attachments/Z8LLMJbrD8n2GTdYLI5J.jpg)
ചെന്നൈ: കൈക്കൂലി കേസിൽ ഇഡി അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജനുവരി 31 വരെ നീട്ടി. സെന്തിലിൻ്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
Advertisment
പതിനേഴാം തവണയാണ് സെന്തിലിൻ്റെ കസ്റ്റഡി നീട്ടുന്നത്. അറസ്റ്റിനെതിരെ സെന്തിൽ നൽകിയ ഹർജി തള്ളണമെന്ന് ഇഡി ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാനായി ഇഡി തയ്യാറാക്കിയ രേഖകൾ വ്യാജമാണെന്നും രേഖകൾ കൃത്യമായി നൽകിയില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം സെന്തിൽ കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജിയിൽ ഇഡി നൽകിയ മറുപടിയിലാണ് ഹർജി തള്ളണമെന്ന ആവശ്യം ഉന്നയിച്ചത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അല്ലിയാണ് കേസ് പരിഗണിയ്ക്കുന്നത്.