മദ്യം ഒരു വലിയ കാര്യമായിരുന്നു, എട്ടുവർഷത്തോളം മദ്യത്തിനടിമയായിരുന്നു, ഖേദമില്ല; ശ്രുതി ഹാസൻ

New Update
sruthy

ചെന്നൈ: നടി ശ്രുതി ഹാസൻ അടുത്തിടെ തന്റെ ശാന്തതയിലേക്കുള്ള യാത്രയെക്കുറിച്ച് തുറന്നു പറയുകയും കഴിഞ്ഞ എട്ട് വർഷമായി താൻ ശാന്തയാകാനുള്ള കാരണത്തെ കുറിച്ചും പറഞ്ഞു.

Advertisment

താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, എന്നാൽ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.

ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ദി റിപ്പബ്ലിക്, ഇന്ത്യ ടുഡേ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

“ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി.”- ശ്രുതി ഹാസൻ പറഞ്ഞു.

മദ്യപിക്കുമായിരുന്നെങ്കിലും താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാൽ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം എപ്പോഴും കുടിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ശ്രുതി പറയുന്നു. എട്ടുവർഷം മദ്യത്തിനടിമയായിരുന്നെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്.

Advertisment