Advertisment

തമിഴ്നാടിന്റെ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും കാര്യമായ സംഭാവന നല്‍കി; അതുവഴി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായെന്ന് എംകെ സ്റ്റാലിന്‍

നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളെ താരതമ്യം ചെയ്യുമ്പോള്‍ ഡിഎംകെയുടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

New Update
stalin Untitledland

ചെന്നൈ: തമിഴ്നാടിന്റെ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതുക്കും കാര്യമായ സംഭാവന നല്‍കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അതുവഴി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഞങ്ങള്‍ക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ ഞങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആളുകള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നത്.

നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളെ താരതമ്യം ചെയ്യുമ്പോള്‍ ഡിഎംകെയുടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈവരിച്ച മുന്നേറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി തമിഴ്‌നാടിന്റെ പുരോഗതി രാജ്യത്ത് മാതൃകയായി നിലകൊള്ളുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. 

'തമിഴ്നാട് ഇപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും ഏറ്റവും നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനവുമാണ്. ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വികസന സംരംഭങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ നേതൃത്വം നല്‍കുന്നു.''അദ്ദേഹം പറഞ്ഞു.

 

 

Advertisment