New Update
/sathyam/media/media_files/VjdpeQaHygw2RgiiXj5Q.jpg)
ചെന്നൈ: ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 14 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
Advertisment
മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉടൻ തന്നെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കണമെന്നും കനത്ത പിഴകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 7 ന് ആണ് പുതുക്കോട്ടയിൽ നിന്നും 14 മത്സ്യത്തൊഴിലാളികളും മൂന്ന് ബോട്ടുകൾ ഉൾപ്പെടെ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നത് വർധിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.