Advertisment

കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് എം കെ സ്റ്റാലിൻ

New Update
stalin

ചെന്നൈ: കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

Advertisment

ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് കത്തിൽ അദ്ദേഹം അറിയിച്ചു.

'സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു'വെന്ന് കത്തിൽ പറയുന്നു.

 

Advertisment