Advertisment

ശ്രീലങ്കൻ കടലിൽ മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണം: പ്രധാനമന്ത്രി ഇടപെടണമെന്ന് എംകെ സ്റ്റാലിൻ

New Update
ജനകീയത ചൂണ്ടിക്കാട്ടി സര്‍ക്കാരും പാര്‍ട്ടിയും പിടിക്കാനൊരുങ്ങി പനീര്‍ ശെല്‍വത്തിന്റെ കരുനീക്കങ്ങള്‍ ! മകന്‍ രവീന്ദ്രനാഥിനെ കേന്ദ്രമന്ത്രിയാക്കാത്തത് എടപ്പാടിയുടെ ഇടപെടല്‍ മൂലമെന്ന് ഓപിഎസ് ! ബിജെപിയെ ഒപ്പം നിര്‍ത്തി ഓപിഎസിന് തടയിട്ട് മുഖ്യമന്ത്രിയും !

ചെന്നൈ: തമിഴ്‌നാടിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള അജ്ഞാതരുടെ ആക്രമണം വർധിച്ചു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

Advertisment

ശ്രീലങ്കയുടെ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ 28 ദിവസത്തിനിടെ 88 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും 12 ബോട്ടുകൾ ശ്രീലങ്കൻ അധികൃതർ പിടിച്ചെടുത്തതായും സ്റ്റാലിൻ കത്തിൽ പറഞ്ഞു.

" തമിഴ് മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ശ്രീലങ്കൻ അധികാരികൾ പിടികൂടുന്നത് വളരെ വർധിക്കുന്ന സംഭവങ്ങളിൽ എൻ്റെ ഉത്കണ്ഠ രേഖപ്പെടുത്താനാണ് ഞാൻ എഴുതുന്നത്.

ഈ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുള്ള അവകാശത്തെ ഈ പ്രശ്നം സാരമായി ബാധിക്കുന്നു, ഇവർ ഈ മത്സ്യബന്ധന വള്ളങ്ങൾ തലമുറകളായി ഉപയോഗിക്കുന്നു" സ്റ്റാലിൻ പറഞ്ഞു.

Advertisment