New Update
/sathyam/media/media_files/jb6tkq1tZPZuqy8PNQrl.jpg)
ചെന്നൈ: ചെന്നൈയിൽ പട്ടിണി കിടന്ന ബംഗാൾ സ്വദേശി സമർഖാൻ (35) മരിച്ചു . ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Advertisment
ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, സംഘത്തിലെ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
12 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ ജോലി അന്വേഷിച്ച് എത്തിയത്. ഇവരിൽ ഭക്ഷണം കഴിക്കാതെ 5 തൊഴിലാളികൾ സ്റ്റേഷനിൽ തളർന്നു വീണിരുന്നു.
ഇവരെ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ളവരെ കോർപറേഷന്റെ അഗതിമന്ദിരത്തിലേക്കും മാറ്റിയിരുന്നു.