കെ അണ്ണാമലൈയെയും തമിഴിസൈ സൗന്ദര രാജനെയും പരസ്യമായി വിമര്‍ശിച്ചു; രണ്ട് നേതാക്കളെ തമിഴ്നാട് ബിജെപി പുറത്താക്കി

കൃത്യമായ തെളിവുകളില്ലാതെ സംസ്ഥാന നേതൃത്വത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കല്യാണ് രാമന്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു

New Update
bjp Untitledkalla.jpg

ചെന്നൈ: പാര്‍ട്ടി അധ്യക്ഷന്‍ കെ അണ്ണാമലൈയെയും മുതിര്‍ന്ന നേതാവ് തമിഴിസൈ സൗന്ദരരാജനെയും പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് രണ്ട് പാര്‍ട്ടി നേതാക്കളെ തമിഴ്നാട് ബിജെപി ചുമതലകളില്‍ നിന്ന് നീക്കി.

Advertisment

തമിഴ്നാട് ബിജെപിയുടെ ബൗദ്ധിക വിഭാഗത്തിന്റെ ഭാഗമായിരുന്ന കല്യാണ്‍ രാമനെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതുപോലെ ഒബിസി വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രണ്ട് നേതാക്കളും പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാര്‍ട്ടിക്ക് അപകീര്‍ത്തി വരുത്തിയെന്നും ബിജെപി പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെ അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ വാര്‍ റൂമിനെയും രൂക്ഷമായ ഭാഷയിലാണ് കല്യാണ്‍ രാമന്‍ വിമര്‍ശിച്ചത്. അണ്ണാമലൈയുടെ പ്രവര്‍ത്തന ശൈലിയെയും തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെയും അദ്ദേഹം തുറന്നടിച്ചിരുന്നു.

എന്നാല്‍, കൃത്യമായ തെളിവുകളില്ലാതെ സംസ്ഥാന നേതൃത്വത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കല്യാണ് രാമന്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി ആരോപിച്ചു. ട്രിച്ചി സൂര്യ തന്റെ സമീപകാല അഭിമുഖങ്ങളില്‍ മുതിര്‍ന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Advertisment