കൃഷിയിടത്തില്‍ വലിയ ദ്വാരം, അഞ്ചടി താഴ്ചയുള്ള വിടവില്‍ നിന്ന് ചൂട് പുറത്തേക്ക്: ഉല്‍ക്കാശില വീണതെന്ന് നിഗമനം

ദ്വാരത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയ്ക്കായി ഇവ വെല്ലൂരിലേക്കും ചെന്നൈയിലേക്കും അയച്ചു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Chennai

New Update
meteorite

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ തന്റെ കൃഷിയിടത്തില്‍ ഉണ്ടായ വലിയ ദ്വാരം കണ്ട് അമ്പരന്ന് കര്‍ഷകന്‍. അച്ചമംഗലം ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനാണ് തന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ ഒരു വലിയ ദ്വാരം കണ്ടെത്തിയതായി അവകാശപ്പെട്ടത്. ഉല്‍ക്കാപതനത്തെത്തുടര്‍ന്നാണ് ഈ ദ്വാരം ഉണ്ടായതെന്നാണ് നിഗമനം.

Advertisment

തന്റെ കൃഷിയിടത്തില്‍ പെട്ടെന്നുണ്ടായ അഞ്ചടി താഴ്ചയുള്ള വിടവില്‍ നിന്ന് ചൂട് പുറത്തേക്ക് വരുന്നുണ്ടെന്നും കര്‍ഷകന്‍ അവകാശപ്പെട്ടു. ദ്വാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് കര്‍ഷകന്‍ പോലീസിനെയും ജില്ലാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. വിടവിന്റെ ഉത്ഭവവും സ്വഭാവവും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ദ്വാരത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയ്ക്കായി ഇവ വെല്ലൂരിലേക്കും ചെന്നൈയിലേക്കും അയച്ചു.

'കുഴിയില്‍ നിന്നും ചുറ്റുമുള്ള സ്ഥലങ്ങളില്‍ നിന്നും ഞങ്ങള്‍ സാമ്പിളുകള്‍ ശേഖരിച്ചു. ഒരു ഉല്‍ക്കാശിലയാണ് ഭൂമിയില്‍ പതിച്ചത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തില്‍ നിന്ന് വന്ന് ഇവിടെ പതിച്ചതാകാം', ജില്ലാ സയന്‍സ് ഓഫീസര്‍ രവി പറഞ്ഞു.

കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ അഹമ്മദാബാദിലേക്കും അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment