ചെന്നൈ: മുംബൈയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ള 27 കാരനായ വി പ്രസന്നയെയാണ് കേസില്‍ അറസ്റ്റ് ചെയ്തതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ ക്രൈം സംഘമാണ് തിരുവയ്യരു സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.
ജൂണ്‍ 18ന് ചെന്നൈ-മുംബൈ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ച് പ്രസന്ന എയര്‍ലൈനിന്റെ കസ്റ്റമര്‍ സര്‍വീസ് സെന്ററിന് ചാറ്റ് വഴി ഭീഷണി മുഴക്കിയിരുന്നു.
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കുമെതിരെ അടുത്തിടെ നിരവധി വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ജൂണ്‍ 18 ന് ഇന്ത്യയിലെ 41 വിമാനത്താവളങ്ങള്‍ക്ക് ഇമെയില്‍ വഴി സമാനമായ വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു.