ഒന്നിന് പിറകെ ഒന്നായി നാലുവാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ നാലുപേര്‍ മരിച്ചു

New Update
taaffggfggfnn

ചെന്നൈ: തമിഴ്‌നാട്ടില്‍  ധര്‍മ്മപുരിയില്‍ ഒന്നിന് പിറകെ ഒന്നായി നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിച്ചു നാലുപേര്‍ മരിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

അതിവേഗത്തില്‍ വന്ന ട്രക്കാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട് ട്രക്ക് മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ചു. ഇരു വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ മറ്റൊരു കാറിന് തീപിടിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചത്.

Advertisment