New Update
/sathyam/media/media_files/z6VHI1PtOk4WMOOj3CbH.jpg)
ചെന്നൈ: ഭൂമി തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി. തമിഴ്നാട് സിബി-സിഐഡി സംഘമാണ് വിജയഭാസ്കറിനെ അറസ്റ്റ് ചെയ്തത്.
കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്കര്‍.