ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാല്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആര്‍.എന്‍.രവി അല്ല, ആര്‍എസ്എസ് രവിയാണ്: നീറ്റ് പരീക്ഷ നിര്‍ത്തലാക്കാനുള്ള ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി

ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാല്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആര്‍.എന്‍.രവി അല്ല, ആര്‍എസ്എസ് രവിയാണ്: നീറ്റ് പരീക്ഷ നിര്‍ത്തലാക്കാനുള്ള ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി

New Update
udayanidhi

ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ നിര്‍ത്തലാക്കാനുള്ള ബില്ലില്‍ ഒപ്പുവയ്ക്കാത്തതില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ ആഞ്ഞടിച്ച് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍. ഗവര്‍ണറുടെ പേര് 'ആര്‍എസ്എസ് രവി' എന്നാക്കണമെന്ന് ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയില്‍നിന്നു സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ യുവജന വിഭാഗവും ഡോക്ടര്‍മാരും നടത്തിയ ഏകദിന നിരാഹാര സമരത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ ഗവര്‍ണറെ കടന്നാക്രമിച്ചത്.

Advertisment

''തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാല്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആര്‍.എന്‍.രവി അല്ല, ആര്‍എസ്എസ് രവിയാണ്.'' മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

നിയമസഭ അംഗീകരിച്ച എല്ലാ കാര്യങ്ങളും രാഷ്ട്രപതിക്ക് കൈമാറുന്ന ഒരു 'പോസ്റ്റ്മാന്‍' എന്നതല്ലാതെ ഗവര്‍ണര്‍ക്ക് മറ്റൊരു സ്ഥാനവും ഇല്ലെന്നും ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയില്‍ രണ്ടുതവണ വിജയിക്കാത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13നു ചെന്നൈയില്‍ 19 വയസ്സുള്ള വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവും ജീവനൊടുക്കിയിരുന്നു. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു. ഇതു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ആത്മഹത്യയല്ല കൊലപാതകമാണ്. ഇതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണ്, അണ്ണാഡിഎംകെയും അവര്‍ക്കൊപ്പം കൈകോര്‍ക്കുന്നു. ഈ പ്രതിഷേധത്തില്‍ ഞാന്‍ മന്ത്രിയോ എംഎല്‍എയോ എന്ന നിലയിലല്ല പങ്കെടുത്തത്, നീറ്റിന് തയാറെടുക്കുന്നതിനിടെ മരിച്ച വിദ്യാര്‍ഥിയുടെ സഹോദരന്‍ എന്ന നിലയിലാണ്'' ഉദയനിധി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Advertisment