Advertisment

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സമന്‍സ്; 13 ന് കോടതിയില്‍ നേരിട്ട് ഹാജരാകണം

New Update
udayanidhi stalin

ചെന്നൈ:  സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സമന്‍സ്. ബിഹാറിലെ പട്‌ന കോടതിയാണ് സമന്‍സ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി 13 ന് നേരിട്ട് ഹാജരാകണമെന്നാണ് പട്‌നയിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന കോടതി നിര്‍ദേശിച്ചിട്ടുള്ളത്. 

Advertisment

മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍, പട്ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് ഉദയനിധിക്കെതിരെ കോടതിയെ സമീപിച്ചത്.

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. 

2023 സെപ്റ്റംബര്‍ രണ്ടിന് ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ പരിപാടിയില്‍ ആയിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.

Advertisment