Advertisment

നടൻ വടിവേലു ഡിഎംകെ സ്ഥാനാർഥി?

New Update
vadiveluUntitled00

ചെന്നൈ: നടൻ വടിവേലു ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വാർത്തയെ നടൻ പൂർണമായി എതിർത്തിട്ടില്ലാത്തതുകൊണ്ട് ലോക്‌സഭ തിഞ്ഞെടുപ്പിലേക്ക് നടൻ മത്സരിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനും കഴിയില്ല. 2011ലെ തിരഞ്ഞെടുപ്പിൽ വടിവേലു ഡിഎംകെയ്ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു.

എന്നാൽ ആ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ജയിച്ചതിന് ശേഷം നടന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു.

ഒപ്പം രാഷ്ട്രീയത്തിൽ നിന്നും താരം അകലം പാലിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മാരി സെൽവരാജിന്റെ മാമന്നൻ എന്ന ചിത്രത്തിലൂടെ വടിവേലു വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.

Advertisment