Advertisment

കുട്ടികളെ പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു; യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ

ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സി.ബി.ഐ. സംഘം ഇന്റര്‍നാഷണല്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്‌പ്ലോയിറ്റേഷന്‍ (ഐ.സി.എസ്.ഇ.) ഡേറ്റാബേസില്‍നിന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്. 

New Update
court

ചെന്നൈ: അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവിന് അഞ്ച് ജീവപര്യന്തം തടവുശിക്ഷ.

Advertisment

വിക്ടര്‍ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവര്‍ക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി ഉത്തരവിട്ടു. 

പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി. ഇരകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളെ പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും വ്യക്തമായി.

ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സി.ബി.ഐ. സംഘം ഇന്റര്‍നാഷണല്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്‌പ്ലോയിറ്റേഷന്‍ (ഐ.സി.എസ്.ഇ.) ഡേറ്റാബേസില്‍നിന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തത്. 

തഞ്ചാവൂരില്‍വെച്ച് 2023 മാര്‍ച്ച് 16-ന് വിക്ടര്‍ ജെയിംസ് രാജയെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഡിജിറ്റല്‍ റെക്കോഡിങ് വകുപ്പുകളില്‍ കേസെടുത്തു.

2023 മേയ് 13-ന് തഞ്ചാവൂരിലെ പോക്സോ കോടതിയില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. 34 സാക്ഷികളെയാണ് വിസ്തരിച്ചത്.

 

Advertisment