Advertisment

'മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു'; ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിജയ്

New Update
vijay partyy.jpg

പുതുച്ചേരി: ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിജയ്.

Advertisment

തമിഴക വെട്രി കഴകത്തിന്‍റെ പേരിൽ പ്രസ്താവനയിറക്കിക്കൊണ്ടാണ് പുതുച്ചേരി കൊലപാതകത്തിൽ വിജയ് ഇടപെട്ടിരിക്കുന്നത്. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും വിജയ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

പുതുച്ചേരി മുതിയാൽപേട്ട സ്വദേശിനിയായ ഒൻപത് വയസുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയയാൾക്ക് ഉചിതമായ ശിക്ഷ കൊടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.

ഫെബ്രുവരി ആറിനാണ് രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പുതുച്ചേരിയിലെ അഴുക്കുചാലിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ കൈയും കാലും കെട്ടിയ നിലയിലായിരുന്നു. 

Advertisment