നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല: 14 ദിവസം കൂടി ചികിത്സയിൽ തുടരും

New Update
vijaykanth

ചെന്നൈ: നടൻ വിജയകാന്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്.

Advertisment

വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും പതിനാല് ദിവസം കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. 

ആരോഗ്യ ബുദ്ധിമുട്ടുകളെ തുടർന്ന് നവംബർ 20നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. താരം വേഗം സുഖം പ്രാപിക്കുമെന്നും ശ്വാസകോശ സംബന്ധമായ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കുറച്ചു വർഷമായി പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.

'ആരോഗ്യം മെച്ചപ്പെട്ടു വരികയാണ്. എങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമല്ല. ശ്വാസകോശ സംബന്ധമായ ചികിത്സ അനിവാര്യമാണ്.

അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി 14 ദിവസം കൂടി ആശുപത്രിയിൽ തുടരുന്നതാണ്' ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Advertisment