ചെന്നൈ: ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് 300 ദിവസങ്ങൾ കഴിഞ്ഞിട്ടും ജയിലിൽ നിന്ന് മോചനമില്ലാതെ യുവതി.
വീട്ടുകാർ യുവതിയെ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമാണ് ശിവഗംഗ സ്വദേശിയായ യുവതിക്ക് ജയിൽ വിടാനാകാൻ കഴിയാത്തതിന്റെ കാരണം .
രണ്ടു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ 2013 ഒക്ടോബറിലാണ് യുവതിയെ ജീവപര്യന്തം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചത്.
വെല്ലൂരിലെ വനിതാ ജയിലിൽ കഴിയുന്ന യുവതിയെ സന്ദർശിക്കാൻ ഒരിക്കൽ പോലും കുടുംബം തയ്യാറായിരുന്നില്ല.