ഹിമാചല്‍ പ്രദേശില്‍ ഈ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,038 കാട്ടുതീ കേസുകള്‍; ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 25 കാട്ടുതീകള്‍

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ 18,000 സന്നദ്ധപ്രവര്‍ത്തകര്‍ സഹായം നല്‍കുന്നുണ്ട്. വനം വകുപ്പിനെ സഹായിക്കാന്‍ ദുരന്ത പ്രതികരണത്തിനുള്ള സന്നദ്ധപ്രവര്‍ത്തകരും മുന്നോട്ട് വന്നിട്ടുണ്ട്. 

New Update
fireUntitled,676.jpg

ഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  ഇരുപത്തിയഞ്ച് കാട്ടുതീകളെന്ന് റിപ്പോര്‍ട്ട്. ഈ വേനല്‍ക്കാലത്ത് ഇതുവരെ 1,038 കാട്ടുതീകള്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. മൂന്ന് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി അവര്‍ പറഞ്ഞു.

Advertisment

എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അസിസ്റ്റന്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പുഷ്പീന്ദര്‍ റാണ പറഞ്ഞു.

ഞങ്ങള്‍ക്ക് മൂവായിരത്തിലധികം പ്രാദേശിക ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉണ്ടെന്നും ജീവനക്കാരുടെ അവധികള്‍ റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ 18,000 സന്നദ്ധപ്രവര്‍ത്തകര്‍ സഹായം നല്‍കുന്നുണ്ട്. വനം വകുപ്പിനെ സഹായിക്കാന്‍ ദുരന്ത പ്രതികരണത്തിനുള്ള സന്നദ്ധപ്രവര്‍ത്തകരും മുന്നോട്ട് വന്നിട്ടുണ്ട്. 

Advertisment