ഡല്‍ഹി: കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി കരണ്‍ ഭൂഷണ്‍ സിങ്ങിന്റെ വാഹനവ്യൂഹത്തില്‍ നിന്നുള്ള വാഹനം ബൈക്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. കൈസര്‍ഗഞ്ച് എംപിയും മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകനാണ് കരണ്‍ സിംഗ്.
കുറ്റാരോപിതനായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രെഹാന്‍ ഖാന്‍ (17), ഷെഹ്സാദ് ഖാന്‍ (20) എന്നിവരെ സ്‌കൂളിന് സമീപം വെച്ച് വാഹനം ഇടിക്കുകയായിരുന്നുവെന്ന് കേര്‍ണല്‍ഗഞ്ച് എസ്എച്ച്ഒ നിര്‍ഭയ് നാരായണ്‍ സിംഗ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.