ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിലെ പ്രശസ്തമായ കോച്ചിംഗ് സെൻ്ററിലെ ബേസ്‌മെൻ്റിൽ വെള്ളം കയറി രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. ഒരു വിദ്യാര്‍ത്ഥി കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിലെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്.
അഗ്നിശമന സേനയും, ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സ്ഥലത്തുണ്ട്. ശനിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ കോച്ചിംഗ് സെൻ്ററിന് ചുറ്റുമുള്ള പ്രദേശം വെള്ളത്തിനടിയിലായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ ഡൽഹി) എം ഹർഷവർദ്ധൻ പറഞ്ഞു.