താനെ: നവി മുംബൈയിലെ ദിഘയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെതിരെ കേസ്. ഫാഷനബിളായ വളകള്‍ ധരിച്ചെന്നാരോപിച്ച് ഭര്‍ത്താവും അമ്മായമ്മയും ബന്ധുവായ സ്ത്രീയും 23കാരിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് പ്രീപ് അര്‍ക്കഡെ (30), രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭര്‍ത്താവുമായുള്ള വഴക്കിനിടെ അമ്മായിയമ്മ യുവതിയുടെ മുടിയില്‍ പിടിച്ചുവലിക്കുകയും പലതവണ തല്ലുകയും ചെയ്തു. ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ടും ബന്ധുവായ സ്ത്രീയും മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതി പ്രതികള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.