Advertisment

ഡല്‍ഹിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 3 മരണം, നിരവധി പേര്‍ക്ക് പരിക്ക്; വാതക ചോര്‍ച്ചയെന്ന് സംശയം

പൈപ്പ് ലൈനുകളിലൊന്നില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
fir euntitles3.jpg

ഡല്‍ഹി: ഡല്‍ഹിയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം.

Advertisment

ഇന്ന് പുലര്‍ച്ചെ 3.35ഓടെയാണ് സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കെട്ടിടത്തിനുള്ളില്‍ നിന്ന് ഒമ്പത് പേരെ രക്ഷപ്പെടുത്തി നരേലയിലെ എസ്എച്ച്ആര്‍സി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ ശ്യാം (24), രാം സിംഗ് (30), ബീര്‍പാല്‍ (42) എന്നിവരാണു മരിച്ചത്. മറ്റുള്ളവര്‍ ചികിത്സയിലാണ്.

പൈപ്പ് ലൈനുകളിലൊന്നില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

Advertisment