ഡല്‍ഹിയില്‍ താപനില 52.3 ഡിഗ്രി സെല്‍ഷ്യസിലെത്താനുള്ള സാധ്യത കുറവ്, വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹിയില്‍ 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില ഉണ്ടാകാന്‍ സാധ്യതയില്ല. വാര്‍ത്താ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഐഎംഡിയിലെ ഞങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക നിലപാട് ഉടന്‍ പ്രഖ്യാപിക്കും - റിജിജു

New Update
hot Untitled,676.jpg

ഡല്‍ഹി:  ഡല്‍ഹിയിലെ കാലാവസ്ഥാ കേന്ദ്രങ്ങളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തതുപോലെ ഡല്‍ഹിയിലെ താപനില അതിശയകരമായ ഉയരത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

Advertisment

മുന്‍ഗേഷ്പൂര്‍ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായിട്ടില്ല. ഡല്‍ഹിയില്‍ 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില ഉണ്ടാകാന്‍ സാധ്യതയില്ല. വാര്‍ത്താ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഐഎംഡിയിലെ ഞങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക നിലപാട് ഉടന്‍ പ്രഖ്യാപിക്കും - റിജിജു പറഞ്ഞു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മുങ്കേഷ്പൂര്‍ കാലാവസ്ഥാ കേന്ദ്രത്തില്‍ പരമാവധി 52.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന താപനിലയാണ്. പിന്നീട് പുതുക്കിയ ഐഎംഡി ബുള്ളറ്റിനില്‍ മുങ്കേഷ്പൂരില്‍ 52.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

Advertisment