Advertisment

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ: 8,000 അതിഥികളിൽ 7 വിദേശ നേതാക്കൾ; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം

രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കൂടാതെ നേതാക്കള്‍ക്കായി പ്രത്യേക സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ സാംസ്‌കാരിക കലാകാരന്മാര്‍ ഉള്‍പ്പെടെ 8,000 അതിഥികള്‍ പങ്കെടുക്കും.

New Update
udekntitles3.jpg

ഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങ് ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ ജൂണ്‍ 9 ന് നടക്കും.

Advertisment

രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കൂടാതെ നേതാക്കള്‍ക്കായി പ്രത്യേക സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ സാംസ്‌കാരിക കലാകാരന്മാര്‍ ഉള്‍പ്പെടെ 8,000 അതിഥികള്‍ പങ്കെടുക്കും.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ നിയുക്ത പ്രധാനമന്ത്രിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു വെള്ളിയാഴ്ച നിയമിക്കുകയും എന്‍ഡിഎ നേതാക്കള്‍ പിന്തുണ അറിയിച്ച് കത്ത് നല്‍കുകയും ചെയ്തിരുന്നു.

നിയുക്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള ബഹുമാനം പ്രകടിപ്പിച്ച് മോദി രാഷ്ട്രപതി ഭവനില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തിരുന്നു. 2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ 18-ാം ലോക്സഭയെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു സ്വീകരിച്ചു. മാലിദ്വീപിന് പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുടെ സാന്നിധ്യത്തിനും പരിപാടി സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment