Advertisment

'നാളെ ഇന്ത്യയുടെ ചരിത്രത്തിന് ഒരു പുതിയ ദിനം'; പ്രധാനമന്ത്രിയായുള്ള മോദിയുടെ മൂന്നാം സത്യപ്രതിജ്ഞയെ അഭിനന്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

നമ്മള്‍ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം നില്‍ക്കുന്നു, രാജ്യത്തിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയതെന്ന് ബിജെപി രാജ്യസഭാ എംപി ബാലയോഗി ഉമേഷ് നാഥ് പറഞ്ഞു.

New Update
bjppuntitles3.jpg

ഡല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ എംപിമാരുടെ യോഗത്തിന് ശേഷം നരേന്ദ്ര മോദിയെ എന്‍ഡിഎ പാര്‍ലമെന്ററി നേതാവായി തിരഞ്ഞെടുത്തിരുന്നു.

Advertisment

പിന്നീട് മുതിര്‍ന്ന ബിജെപി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും മോദി കൂടിക്കാഴ്ച നടത്തി.

പിന്നീട് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോദി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള കത്ത് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ രാഷ്ട്രപതിക്ക് നല്‍കിയതിനെത്തുടര്‍ന്ന് മോദിയെ നിയുക്ത പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു.

''ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ നിയുക്ത പ്രധാനമന്ത്രി മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യും, നാളെ ഇന്ത്യയുടെ ചരിത്രത്തിന് ഒരു പുതിയ ദിവസമായിരിക്കും.''- നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് സംസാരിക്കവേ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

നമ്മള്‍ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം നില്‍ക്കുന്നു, രാജ്യത്തിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയതെന്ന് ബിജെപി രാജ്യസഭാ എംപി ബാലയോഗി ഉമേഷ് നാഥ് പറഞ്ഞു.

Advertisment