ന്യൂഡല്‍ഹിയില്‍ ജയിച്ച ബാന്‍സുരി സ്വരാജിന് വീട്ടിലേക്ക് ഊഷ്മളമായ സ്വാഗതം, മധുരപലഹാരങ്ങള്‍ നല്‍കി പിതാവ്

എഎപി സ്ഥാനാര്‍ത്ഥി സോമനാഥ് ഭാരതിയെ 78,370 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ബനുസിരി സ്വരാജ് ന്യൂഡല്‍ഹി ലോക്സഭാ സീറ്റില്‍ വിജയിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Bansuri Swaraj

ഡല്‍ഹി:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബന്‍സുരി സ്വരാജിന് വീട്ടിലേക്ക് ഊഷ്മള സ്വീകരണം. പരമ്പരാഗത ഇന്ത്യന്‍ ആചാരങ്ങള്‍ അനുസരിച്ച് പിതാവ് സ്വരാജ് കൗശല്‍ ബന്‍സുരിയെ സ്വാഗതം ചെയ്യുകയായിരുന്നു. 

Advertisment

വീടിന്റെ ഉമ്മറത്ത് എത്തിയപ്പോള്‍ അച്ഛന്‍ മകളെ മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു. എഎപി സ്ഥാനാര്‍ത്ഥി സോമനാഥ് ഭാരതിയെ 78,370 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ബനുസിരി സ്വരാജ് ന്യൂഡല്‍ഹി ലോക്സഭാ സീറ്റില്‍ വിജയിച്ചത്. മുന്‍ വിദേശകാര്യ മന്ത്രി അന്തരിച്ച സുഷ്മ സ്വരാജിന്റെ മകള്‍ കൂടിയാണ് ബന്‍സുരി സ്വരാജ്.