ന്യൂഡല്‍ഹി: തന്നെ ബിജെപിക്കാന്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപണവുമായി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ രാംചന്ദ്ര രംഗത്ത്. കഴിഞ്ഞ ഞായറാഴ്ച എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാംചന്ദ്ര, നാല് ദിവസത്തിന് ശേഷം എഎപിയിലേക്ക് മടങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ബിജെപിക്കാർ തന്നെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന് രാംചന്ദ്ര ആരോപിച്ചത്.
"രാവിലെ അഞ്ചോ ആറോ പേർ എൻ്റെ വീട്ടിൽ വന്ന് എന്നെ കാറിൽ ബിജെപി ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ അവർ എന്നെ ഇ.ഡിയുടെയും സി.ബി.ഐയുടെയും കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. എൻ്റെ നേതാക്കൾ പൊലീസ് കമ്മീഷണറെ വിളിച്ചു. അപ്പോള്‍ അവർ എന്നെ മോചിപ്പിച്ചു”-അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന് ഡൽഹി ബിജെപിയുടെ മീഡിയ ഇൻചാർജ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.