/sathyam/media/post_banners/kaQ7euXxpxwQwpZOHRcB.webp)
ലുധിയാന: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പഞ്ചാബില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എഎപി രാജ്യസഭാ എംപി സഞ്ജീവ് അറോറയുടെ ലുധിയാനയിലും ജലന്ധറിലുമുള്ള വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയെങ്കിലും റെയ്ഡില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.
തട്ടിപ്പ് നടത്തി ഭൂമി സ്വന്തമാക്കിയെന്നാണ് ആരോപണം. സഞ്ജീവ് അറോറയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് മനീഷ് സിസോദിയ രംഗത്തെത്തി.
ഇന്ന് വീണ്ടും മോദിജി തന്റെ തത്തകളെ അഴിച്ചുവിട്ടുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാവിലെ മുതല്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജീവ് അറോറയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുകയാണ്.
കഴിഞ്ഞ 2 വര്‍ഷം അവര്‍ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ റെയ്ഡ് നടത്തി, എന്റെ വീട്ടില്‍ റെയ്ഡ് നടത്തി, സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടത്തി, സത്യേന്ദര്‍ ജെയിനിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
പക്ഷേ മോദിജിയുടെ ഏജന്‍സികള്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ വ്യാജ കേസുകള്‍ സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇക്കൂട്ടര്‍ ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ഏതറ്റം വരെയും പോകും, പക്ഷേ എത്ര ശ്രമിച്ചാലും ആം ആദ്മി പാര്‍ട്ടി പേടിക്കില്ലെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.
എഎപി എംപി സഞ്ജീവ് അറോറയുടെ വീട്ടില്‍ ഇഡി എത്തിയിട്ടുണ്ട്. കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുന്നത് നിര്‍ത്താന്‍ സുപ്രീംകോടതി അവരെ പലതവണ ശകാരിച്ചിട്ടുണ്ട്. പക്ഷേ ഈ ഏജന്‍സികള്‍ കോടതിയെ അനുസരിക്കുന്നില്ല. അവരുടെ യജമാനന്മാരെ മാത്രം അനുസരിക്കുന്നു.
എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ ധൈര്യത്തിന് മുന്നില്‍ മോദി ജിയുടെ ധാര്‍ഷ്ട്യം പൂര്‍ണ്ണമായും പരാജയപ്പെട്ടു. കള്ളക്കേസുകളും റെയ്ഡ് തന്ത്രങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് സത്യസന്ധമായ ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും സിസോദിയ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us