/sathyam/media/media_files/hv6csbpyg6r6FUqCi7zn.jpg)
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് എത്തുന്നതിടെ ആദം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സ്വാതി മലിവാൾ വിവാദത്തിന്റെ യാഥാർഥ്യം എന്ത് ? പാർട്ടിയും ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികൂട്ടിലായ വിവാദം നാളെ ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കത്തുകയാണ്.
അരവിന്ദ് കെജ്രിവാളിന്റെ പി എ വിഭവ്കുമാർ സ്വാതിയെ കെജ്രിവാളിന്റെ വസതിയിൽ വച്ച് മർദിച്ചെന്ന ആരോപണത്തിൽ വിഭവ് അറസ്റ്റിലാണ്. സ്വാതി ബിജെപിയോട് ചേർന്ന് ഉന്നയിക്കുന്ന ആരോപണമാണിതെന്നാണ് എഎപിയുടെ വാദം.
രാഷ്ട്രീയമായി തനിക്കെതിരെ നടക്കുന്ന നീക്കങ്ങാണ് ഇതെന്ന് കെജ്രിവാളും പറയുന്നു. പാർട്ടിക്കെതിരെ നീങ്ങുന്ന സ്വാതി മലിവാൾ എം പി സ്ഥാനം രാജി വയ്ക്കണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നു. ഇതോടെയാണ് പുതിയ വിവാദം ഉയരുന്നത്.
നേരത്തെ രാജ്യസഭ എം പിയായ സ്വാതി മലിവാളിനോട് എം പി സ്ഥാനം രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. കെജ്രിവാളിന്റെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സ്വിംഗ്വിയെ രാജ്യസഭയിൽ എത്തിക്കാൻ എഎപി തീരുമാനിച്ചിരുന്നു.
ഇന്ത്യ മുന്നണിയുടെ ഭാഗമായി എഎപിയും കോൺഗ്രസും തമ്മിൽ ധാരണ എത്തിയതോടെയാണ് ഈ തീരുമാനം വന്നത്. സ്വിംഗ്വിയുടെ സാന്നിധ്യം രാജ്യസഭയിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ആഗ്രഹിച്ചിരുന്നു.
ഇതിനുവേണ്ടി സ്വാതി മലിവാളിനോട് രാജി വയ്ക്കാൻ പാർട്ടി നിർദേശിച്ചതോടെയാണ് വിഷയങ്ങൾക്ക് തുടക്കമായത്. ഇനി താൻ രാജി വയ്ക്കില്ലെന്ന നിലപാടിലാണ് സ്വാതിയും.
നേത്തെ രാജ്യസഭ കാലാവധി തീർന്ന സ്വിംഗ്വി ഹിമാചലിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതായിരുന്നു പരാജയ കാരണം.
മദ്യനയക്കേസിൽ അറസ്റ്റിലായ കെജ്രിവാളിന്റെ അഭിഭാഷകൻ സ്വിംഗ്വിയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us