Advertisment

രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; 5 പൊലീസുകാർ മരിച്ചു, 2 പേർക്ക് പരിക്ക്

New Update
accident

ഡല്‍ഹി: രാജസ്ഥാനിലെ വാഹനാപകടത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദര്‍ശനത്തിന് മുന്നോടിയായി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Advertisment

രാജസ്ഥാനിലെ ചുരുവില്‍ ഞായറാഴ്ചയായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നാഗൗറില്‍ നിന്ന് ജുന്‍ജുനുവിലേക്ക് ഡ്യൂട്ടിക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് വാഹനം ട്രക്കില്‍ ഇടിക്കുകയായിരുന്നു.

അമിത വേഗതയില്‍ വന്ന ട്രക്ക് പൊലീസ് വാഹനത്തെ മറികടന്ന ശേഷം പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം.

വാഹനം ട്രക്കില്‍ ഇടിച്ച് അഞ്ച് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Advertisment